ലോകത്ത് 12.12 കോടി കോവിഡ് ബാധിതര്‍; ആശങ്കയില്‍ ലോകരാജ്യങ്ങള്‍

24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ലോകത്ത് 12.12 കോടി കോവിഡ് ബാധിതര്‍; ആശങ്കയില്‍ ലോകരാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതുവരെ പന്ത്രണ്ട് കോടി പന്ത്രണ്ട് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 26.81 ലക്ഷമായി ഉയര്‍ന്നു.

ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ഇതുവരെ മൂന്ന് കോടി പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 50000ത്തിലധികം പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. 5.49 ലക്ഷം പേര്‍ മരിച്ചു. എഴുപത് ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്.

അതേസമയം, രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ ഒരു കോടി പതിനാറ് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2.82 ലക്ഷം പേര്‍ മരിച്ചു. 80,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ ഒരു കോടി പതിനാല് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 24 മണിക്കൂറിനിടെ 28,000ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1.59 ലക്ഷം പേര്‍ മരിച്ചു. നിലവില്‍ രാജ്യത്ത് 2.31 ലക്ഷം പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com