ഒമാനില്‍ 11 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

1286 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
ഒമാനില്‍ 11 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

മസ്‌കത്ത്: ഒമാനില്‍ കോവിഡ് ബാധിച്ച് ഇന്ന് 11 പേര്‍ കൂടി മരിച്ചു. 1286 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. പുതുതായി 320 പേര്‍ക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം ചികിത്സയിലായിരുന്ന 465 പേര്‍ രോഗമുക്തി നേടി.

ഒമാനില്‍ ഇതുവരെ 1,17,167 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 1,07,368 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 1286 കൊവിഡ് മരണങ്ങളാണ് രാജ്യത്തുണ്ടായതെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

Related Stories

Anweshanam
www.anweshanam.com