യുഎഇയില്‍ 1161 പേര്‍ക്ക് കോവിഡ്

ചികിത്സയിലുണ്ടായിരുന്ന 1,493 പേര്‍ രോഗമുക്തി നേടി.
യുഎഇയില്‍ 1161 പേര്‍ക്ക് കോവിഡ്

അബുദാബി: യുഎഇയില്‍ ഇന്ന് 1,161 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 1,493 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് രണ്ട് കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്.

116,083 കോവിഡ് പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 137,310 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 134,983 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 505 പേരാണ് രോഗം ബാധിച്ച് മരിച്ചത്. നിലവില്‍ 1,822 കോവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്.

Related Stories

Anweshanam
www.anweshanam.com