പിടിമുറുക്കി കോവിഡ്: ലോകത്ത് 11.49 കോടി കോവിഡ് ബാധിതര്‍

24 മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലധികം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
പിടിമുറുക്കി കോവിഡ്: ലോകത്ത് 11.49 കോടി കോവിഡ് ബാധിതര്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ പതിനൊന്ന് കോടി നാല്‍പത്തിയൊമ്ബത് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലധികം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 25.49 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒന്‍പതുകോടി പിന്നിട്ടു.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ രണ്ട് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിയെട്ട് ലക്ഷം പിന്നിട്ടു. ആകെ മരണം 5.27 ലക്ഷമായി ഉയര്‍ന്നു.

അതേസമയം, ഇന്ത്യയില്‍ ഒരു കോടി പതിനൊന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 11,000ത്തിലധികം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1.65 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1.07 കോടി പേര്‍ രോഗമുക്തി നേടി. മരണം 1.57ലക്ഷമായി ഉയര്‍ന്നു.

ബ്രസീലിലും കോവിഡ് വ്യാപനവും രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് 1.05 കോടി പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2.55 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ്റിനാല് ലക്ഷം കടന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com