സൗദിയില്‍ 113 പേര്‍ക്ക് കോവിഡ്; 10 മരണം

24 മണിക്കൂറിനിടെ 10 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.
സൗദിയില്‍ 113 പേര്‍ക്ക് കോവിഡ്; 10 മരണം

റിയാദ്: സൗദി അറേബ്യയില്‍ 113 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 10 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 170 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 353682 ആയി ഉയര്‍ന്നു.

രാജ്യത്ത് 362601 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ആകെമരണം 6214. നിലവില്‍ 2705 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 387 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 97.6 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍: റിയാദ് 44, മക്ക 18, മദീന 13, കിഴക്കന്‍ പ്രവിശ്യ 12, വടക്കന്‍ അതിര്‍ത്തി മേഖല 5, അസീര്‍ 4, തബൂക്ക് 4, ഖസീം 3, നജ്‌റാന്‍ 3, അല്‍ബാഹ 3, ഹാഇല്‍ 2, അല്‍ജൗഫ് 1, ജീസാന്‍ 1.

Related Stories

Anweshanam അന്വേഷണം
www.anweshanam.com