ലോകത്ത് 11.08 കോടി കോവിഡ് ബാധിതര്‍; ആശങ്കയില്‍ ലോകരാജ്യങ്ങള്‍

രോഗമുക്തി നേടിയവരുടെ എണ്ണം എട്ട് കോടി അമ്ബത്തിയേഴ് ലക്ഷം ആയി.
ലോകത്ത് 11.08 കോടി കോവിഡ് ബാധിതര്‍; ആശങ്കയില്‍ ലോകരാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 11.08 കോടി കടന്നു. 24 മണിക്കൂറിനിടെ നാല് ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24.50 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം എട്ട് കോടി അമ്ബത്തിയേഴ് ലക്ഷം ആയി.

ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ഇതുവരെ രണ്ട് കോടി എണ്‍പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ അഞ്ച് ലക്ഷം പിന്നിട്ടു.ഒരു കോടി എണ്‍പത്തിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി. അതേസമയം, ഇന്ത്യയില്‍ 1.09 കോടി പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് 1.36 ലക്ഷം പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 12,000ത്തിലധികം പുതിയ കേസുകള്‍ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തുവെന്നത് ആശങ്ക പകരുന്നു. 1.06 കോടി പേര്‍ രോഗമുക്തി നേടി. 1.56 ലക്ഷം പേര്‍ മരിച്ചു.

ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഒരു കോടി കടന്നു. അരലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2.43 ലക്ഷം പേര്‍ മരിച്ചു. എണ്‍പത്തിയൊമ്ബത് ലക്ഷം പേര്‍ രോഗമുക്തി നേടി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com