കൊവിഡ്: ഖത്തറില്‍ 1097 പുതിയ കേസുകള്‍; 2 മരണം
world

കൊവിഡ്: ഖത്തറില്‍ 1097 പുതിയ കേസുകള്‍; 2 മരണം

ആകെ രോഗ ബാധിതരുടെ എണ്ണം 83,174 ആയി ഉയര്‍ന്നു

By Sreehari

Published on :

ദോഹ: ഖത്തറില്‍ ഇന്ന് 1,097 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആകെ രോഗ ബാധിതരുടെ എണ്ണം 83,174 ആയി ഉയര്‍ന്നു.

ഇന്ന് രണ്ടു പേര്‍ കൂടി കൊവിഡ് ബാധിച്ചുമരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണസംഖ്യ 82 ആയി. 67ഉം 87ഉം വയസുള്ളവരാണ് ഇന്നു മരിച്ചത്.

1,711 പേര്‍ക്ക് രോഗം ഭേദമായി. ആകെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 62,172ഉം ആയി.

നിലവില്‍ 20,920 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

24 മണിക്കൂറിനിടെ 9 പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 240 പേരാണ് ഇപ്പോള്‍ ഐസിയുവില്‍ ഉള്ളത്. 4,302 ടെസ്റ്റുകളാണ് ഇന്ന് നടത്തിയത്. ഇതോടെ ആകെ ടെസ്റ്റ് ചെയ്തവരുടെ എണ്ണം 3,04,801 ആയി.

Anweshanam
www.anweshanam.com