പിടിവിടാതെ കോവിഡ്: ലോകത്ത് 10.96 കോടി രോഗബാധിതര്‍

24 മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലധികം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
പിടിവിടാതെ കോവിഡ്: ലോകത്ത് 10.96 കോടി രോഗബാധിതര്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ആകെ പത്ത് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പേരെയാണ് വൈറസ് ബാധിച്ചത്. 24 മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലധികം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മരണം 24.18 ലക്ഷമായി ഉയര്‍ന്നു.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. യുഎസില്‍ രണ്ട് കോടി എണ്‍പത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു കോടി എണ്‍പത്തിമൂന്ന് ലക്ഷം പേര്‍ക്ക് രോഗം ഭേദമായി. മരണസംഖ്യ അഞ്ച് ലക്ഷത്തോട് അടുക്കുന്നു.

അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1.09 കോടി പിന്നിട്ടു. നിലവില്‍ രാജ്യത്ത് 1.34 ലക്ഷം പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. കഴിഞ്ഞദിവസം 8,000ത്തിലധികം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1.06 കോടി ആയി. മരണം 1.55 ലക്ഷമായി ഉയര്‍ന്നുവെന്നത് ആശങ്ക പകരുന്നു.

ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് തൊണ്ണൂറ്റിയെട്ട് ലക്ഷം വൈറസ് ബാധിതരാണ് ഉള്ളത്.2.39 ലക്ഷം പേര്‍ മരിച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com