ഒമാനില്‍ 1095 പേര്‍ക്ക് കൂടി കോവിഡ്

ഇതുവരെ രാജ്യത്ത് 112,932 പേര്‍ക്കാണ് വൈറസ് ബാധ പിടിപെട്ടത്.
ഒമാനില്‍ 1095 പേര്‍ക്ക് കൂടി കോവിഡ്

മസ്‌കറ്റ്: ഒമാനില്‍ ഇന്ന് 1095 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് 112,932 പേര്‍ക്കാണ് വൈറസ് ബാധ പിടിപെട്ടത്. 72 മണിക്കൂറിലായി 1329 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 99278ലെത്തി.

കോവിഡ് ബാധിച്ച് 27 പേര്‍ കൂടി രാജ്യത്ത് മരണപ്പെട്ടുവെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 1174 ആയി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com