ലോകത്ത് 10.93 കോടി കോവിഡ് ബാധിതര്‍; ആശങ്കയില്‍ ലോകരാജ്യങ്ങള്‍

24 മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലധികം പുതിയ കേസുളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ലോകത്ത് 10.93 കോടി കോവിഡ് ബാധിതര്‍; ആശങ്കയില്‍ ലോകരാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ പത്ത് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലധികം പുതിയ കേസുളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗമുക്തി നേടിയവരുടെ എണ്ണം എട്ട് കോടി പതിനാല് ലക്ഷം കടന്നു. 24.10 ലക്ഷം പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ഇതുവരെ രണ്ട് കോടി എണ്‍പത്തിരണ്ട് ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4.97 ലക്ഷം പേര്‍ മരിച്ചു. ഒരു കോടി എണ്‍പത്തിരണ്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.

അതേസമയം, ഇന്ത്യയില്‍ 1,09,16,172 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് 1.36 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 11,000ത്തിലധികം പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് തൊണ്ണൂറ്റിയെട്ട് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. രോഗം ബാധിച്ച് 39 ലക്ഷം പേര്‍ മരിച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com