ലോകത്ത് 10.90 കോടി കോവിഡ് ബാധിതര്‍, സ്ഥിതി അതീവ ഗുരുതരം

രോഗമുക്തി നേടിയവരുടെ എണ്ണം എട്ട് കോടി പതിനൊന്ന് ലക്ഷം കടന്നു
ലോകത്ത് 10.90 കോടി കോവിഡ് ബാധിതര്‍, സ്ഥിതി അതീവ ഗുരുതരം

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി തൊണ്ണൂറ് ലക്ഷം കടന്നു. 24.04 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം എട്ട് കോടി പതിനൊന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

രോഗികളുടെ എണ്ണത്തില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുളളത്. യുഎസില്‍ രണ്ട് കോടി എണ്‍പത്തിയൊന്ന് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 4.95 ലക്ഷമായി ഉയര്‍ന്നു. ഒരു കോടി എണ്‍പത്തിയൊന്ന് ലക്ഷം പേര്‍ക്ക് രോഗം ഭേദമായി. 80,000ത്തിലധികം പുതിയ കേസുകളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇന്ത്യയില്‍ 1,09,04,738 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് 1.34 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു.മരണസംഖ്യ 1.55 ലക്ഷമായി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 12,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് തൊണ്ണൂറ്റിയെട്ട് ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2.38 ലക്ഷം പേര്‍ മരിച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com