ലോകത്ത് 10.87 ലക്ഷം കോവിഡ് ബാധിതര്‍

24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ലോകത്ത് 10.87 ലക്ഷം കോവിഡ് ബാധിതര്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി എണ്‍പത്തിയേഴ് ലക്ഷം പിന്നിട്ടു. 23.92 ലക്ഷം പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗമുക്തി നേടിയവരുടെ എണ്ണം എട്ട് കോടി പിന്നിട്ടു.

ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ രണ്ട് കോടി എണ്‍പത് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4.92 ലക്ഷം പേര്‍ മരിച്ചു. ഒരു കോടി എണ്‍പത് ലക്ഷം പേര്‍ രോഗമുക്തി നേടി. കഴിഞ്ഞദിവസം 90,000ത്തില്‍ കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 1,08,92,550 ആയി ഉയര്‍ന്നു. മരണസംഖ്യ 1.55 ലക്ഷമായി. 1,05,98,709 പേര്‍ രോഗമുക്തി നേടി. 12,000ത്തിലധികം പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് 1.33 ലക്ഷം പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്.

ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് തൊണ്ണൂറ്റിയേഴ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 2.37 ലക്ഷം പേര്‍ മരിച്ചു. എണ്‍പത്തിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com