പിടിവിടാതെ കോവിഡ്: ലോകത്ത് 10.78 കോടി വൈറസ് ബാധിതര്‍

24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
പിടിവിടാതെ കോവിഡ്: ലോകത്ത് 10.78 കോടി വൈറസ് ബാധിതര്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി എഴുപത്തിയെട്ട് ലക്ഷം കടന്നു. മരണസംഖ്യ 23.63 ലക്ഷമായി ഉയര്‍ന്നു. 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ രണ്ട് കോടി എഴുപത്തിയെട്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 4.82 ലക്ഷം പേരാണ് മരിച്ചത്.1.78 കോടി പേര്‍ രോഗമുക്തി നേടി. അതേസമയം, ഇന്ത്യയില്‍ 1,08,71,060 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് 1.39 ലക്ഷം പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. 1.55 ലക്ഷം പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 12,000ത്തിലധികം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് തൊണ്ണൂറ്റിയാറ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 2.34 ലക്ഷം പേര്‍ മരിച്ചു. നിലവില്‍ 8.31 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com