ലോകത്ത് 10.69 കോടി കോവിഡ് ബാധിതര്‍; മരണം 23.35 ലക്ഷം, സ്ഥിതി അതീവ ഗുരുതരം

24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ലോകത്ത് 10.69 കോടി കോവിഡ് ബാധിതര്‍; മരണം 23.35 ലക്ഷം, സ്ഥിതി അതീവ ഗുരുതരം

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി അറുപത്തിയൊമ്ബത് ലക്ഷം കടന്നു. മരണസംഖ്യ 23.35 ലക്ഷമായി ഉയര്‍ന്നു. 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഏഴ് കോടി എണ്‍പത്തിയെട്ട് ലക്ഷം പേര്‍ സുഖം പ്രാപിച്ചു.

ലോകത്ത്ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള അമേരിക്കയില്‍ രണ്ട് കോടി എഴുപത്തിയാറ് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4.76 ലക്ഷം പേരാണ് മരിച്ചത്. 1.75 കോടി പേര്‍ രോഗമുക്തി നേടി. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 1,08,47,790 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ രാജ്യത്ത് 1.41 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു. 1,05,46,905 പേര്‍ മാത്രമേ ചികിത്സയിലുള്ളു. 1,05,46,905 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണം 1.55 ലക്ഷമായി ഉയര്‍ന്നുവെന്നത് ആശങ്ക പടര്‍ത്തുന്നു.

അതേസമയം, ബ്രസീലില്‍ തൊണ്ണൂറ്റിയഞ്ച് ലക്ഷം രോഗബാധിതരാണ് ഉള്ളത്. രാജ്യത്ത് 8,68,264 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 2.32 ലക്ഷം പേര്‍ മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം എണ്‍പത്തിനാല് ലക്ഷമായി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com