ലോകത്ത് 10.63 കോടി കോവിഡ് ബാധിതര്‍; ആശങ്കയില്‍ ലോകരാജ്യങ്ങള്‍

24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പുതിയ കേസുകളും സ്ഥിരീകരിച്ചു.
ലോകത്ത് 10.63 കോടി കോവിഡ് ബാധിതര്‍; ആശങ്കയില്‍ ലോകരാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ പത്ത് കോടി അറുപത്തിമൂന്ന് ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പുതിയ കേസുകളും സ്ഥിരീകരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി എഴുപത്തിയൊമ്ബത് ലക്ഷം പിന്നിട്ടു. 23.18 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ രണ്ട് കോടി എഴുപത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. 4.73 ലക്ഷം പേര്‍ മരിച്ചു. 1.72 കോടി പേര്‍ രോഗമുക്തി നേടി

അതേസമയം, ഇന്ത്യയില്‍ 1,08,27,170 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 11,000ത്തിലധികം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 1.55 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 1,05,21,409 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 1.46 ലക്ഷം പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുളളത്.

ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് തൊണ്ണൂറ്റിനാല് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 2.31 ലക്ഷം പേര്‍ മരിച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com