ലോകത്ത് 10.31 കോടി കോവിഡ് ബാധിതര്‍

24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ലോകത്ത് 10.31 കോടി കോവിഡ് ബാധിതര്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതുവരെ പത്ത് കോടി മുപ്പത്തിയൊന്ന് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. 22,27,652 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി നാല്‍പത്തിയേഴ് ലക്ഷം കടന്നു.

ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ രണ്ട് കോടി അറുപത്തിയാറ് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒരു കോടി അറുപത്തിമൂന്ന് ലക്ഷം പേര്‍ ഇതിനോടകം തന്നെ രോഗമുക്തി നേടിയിട്ടുണ്ട്. നാലര ലക്ഷം പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 1.37 ലക്ഷം പുതിയ കേസുകളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഇന്ത്യയില്‍ 1,07,47,091 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് 1.66 ലക്ഷം പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 13,000ത്തിലധികം പുതിയ കേസുകളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരണസംഖ്യ 1.54 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 1,04,22,109 ആയി.

ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് തൊണ്ണൂറ്റിയൊന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 2.23 ലക്ഷം പേര്‍ മരിച്ചു. എഴുപത്തിയൊമ്ബത് ലക്ഷം പേര്‍ രോഗമുക്തി നേടി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com