ട്രംപി​ന്‍റെ തെരഞ്ഞെടുപ്പ്​ പ്രചാരണ വെബ്​സൈറ്റ്​ ഹാക്ക്​ ചെയ്​തു

30 മിനി​ട്ടോളം വെബ്​സൈറ്റ്​ ഹാക്കിങ്ങിന്​ വിധേയമായെന്നാണ്​ റിപ്പോർട്ട്.
ട്രംപി​ന്‍റെ തെരഞ്ഞെടുപ്പ്​ പ്രചാരണ വെബ്​സൈറ്റ്​ ഹാക്ക്​ ചെയ്​തു

വാഷിങ്​ടൺ: യുഎസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപി​ന്‍റെ വെബ്​സൈറ്റ്​ ​ഹാക്ക്​ ചെയ്​തു.​ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനുള്ള വെബ്​സെറ്റാണ്​ ​ഹാക്ക്​ ചെയ്​തത്​. ചൊവ്വാഴ്​ചയായിരുന്നു സംഭവം.

30 മിനി​ട്ടോളം വെബ്​സൈറ്റ്​ ഹാക്കിങ്ങിന്​ വിധേയമായെന്നാണ്​ റിപ്പോർട്ട്. യുഎസ്​ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇടപെടലുകളുണ്ടാവുമെന്ന്​ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Also Read: "അട്ടിമറിയുന്ന അമേരിക്കന്‍ ജനവിധി"

ഇതി​ന്‍റെ പശ്​ചാത്തലത്തിൽ കനത്ത ജാഗ്രതയാണ്​ യുഎസിലെ അന്വേഷണ ഏജൻസികൾ പുലർത്തുന്നത്​ അതിനിടെയാണ്​ ട്രംപിന്‍റെ തന്നെ വെബ്​സൈറ്റിൽ ഹാക്കിങ്ങുണ്ടാവുന്നത്​.

വെബ്​സൈറ്റ്​ ഹാക്ക്​ ചെയ്​ത്​ ക്രിപ്​റ്റോ കറൻസിയുടെ പരസ്യം ഹാക്കർമാർ പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. ഇതിന്​ പുറമേ ട്രംപി​ന്‍റേയും ബന്ധുക്കളുടെയും രഹസ്യ സംഭാഷണങ്ങളെ കുറിച്ചുള്ള വിവരങ്ങളും തങ്ങളുടെ കൈവശമുണ്ടെന്ന്​ ഇവർ അവകാശപ്പെട്ടു.

Also Read: "അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ദുര്‍ബ്ബലാവസ്ഥ തുടരുകയാണ്"

വെബ്​സൈറ്റ്​ ഹാക്ക്​ ചെയ്യപ്പെട്ട വിവരം ട്രംപി​ന്‍രെ വക്​താവും സ്ഥിരീകരിച്ചു. പൊലീസുമായി ബന്ധപ്പെട്ട്​ ഹാക്കിങ്ങി​ന്‍റെ ഉറവിടം കണ്ടെത്തും. പ്രധാനപ്പെട്ട ഡാറ്റകളൊന്നും നഷ്​ടമായിട്ടില്ലെന്ന്​ അദ്ദേഹം പറഞ്ഞു. അതേസമയം, യുഎസ്​ അന്വേഷണ ഏജൻസിയായ എഫ്​ബിഐ ഹാക്കിങ്​ സംബന്ധിച്ച്​ ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല.

Related Stories

Anweshanam
www.anweshanam.com