യുഎസ് തെരഞ്ഞെടുപ്പ്; ട്രംപ്-ബൈഡന്‍ അവസാന സംവാദം

കോവിഡ് പ്രതിരോധം, നികുതി തുടങ്ങിയ വിഷയങ്ങളില്‍ വാദ പ്രതിവാദം.
യുഎസ് തെരഞ്ഞെടുപ്പ്; ട്രംപ്-ബൈഡന്‍ അവസാന സംവാദം

ന്യുയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡോണൾഡ് ട്രംപും ജോ ബൈഡനും തമ്മിൽ അവസാന സംവാദം പുരോ​ഗമിക്കുന്നു. കോവിഡ് വ്യാപനം തടയാൻ ട്രംപിന് വ്യക്തമായ പദ്ധതിയില്ലെന്നും കറുത്ത തണുപ്പുകാലത്തേക്കാണ് രാജ്യം നീങ്ങുന്നതെന്നും ജോ ബൈഡൻ ആരോപിച്ചു. ഈ വർഷം അവസാനത്തോടെ കോവിഡ് വാക്സിൻ തയ്യാറാകുമെന്ന് ട്രംപ് പ്രതികരിച്ചു.

തന്റെ പദ്ധതികൾ കൃത്യമായ സമയക്രമത്തിൽ നീങ്ങുന്നുണ്ടെന്നാണ് ട്രംപ് വാദിക്കുന്നത്. ഡെമോക്രാറ്റ് ഭരണത്തിൽ ന്യുയോർക് പ്രേതന​ഗരമായി. ഡെമോക്രാറ്റുകൾ ഭരിക്കുന്ന ഇടങ്ങളിൽ രോ​ഗവ്യാപനം കൂടുതലാണെന്നും ട്രംപ് ആരോപിച്ചു.

നികുതി അടച്ചതിന്റെ രേഖകൾ ട്രംപ് പുറത്തുവിടണമെന്ന് ബൈഡൻ ആവശ്യപ്പെട്ടു. 2016 മുതൽ ട്രംപ് നികുതി രേഖകൾ‌ പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് ഡോളർ താൻ നികുതി അടയ്ക്കുന്നുണ്ടെന്ന് ട്രംപ് തിരിച്ചടിച്ചു.

Related Stories

Anweshanam
www.anweshanam.com