യുഎസ് തെരഞ്ഞെടുപ്പ്: അവസാന സംവാദത്തിലും മഹാമാരിയും ചൈനയും ബൈഡൻ കുടുംബ അഴിമതിയും

സംയമനത്തിൻ്റെ സ്വരത്തിലായിരുന്നു ട്രംപിന്‍റെ ഇടപ്പെടലുകളും വിശദീകരണങ്ങളും പ്രത്യാക്രമണങ്ങളും
യുഎസ് തെരഞ്ഞെടുപ്പ്: അവസാന സംവാദത്തിലും
മഹാമാരിയും ചൈനയും ബൈഡൻ കുടുംബ അഴിമതിയും

വാഷിങ്ടണ്‍: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ തമ്മിലുള്ള അവസാന മുഖാമുഖത്തിൽ കൊറോണ വൈറസ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ പ്രസിഡൻ്റ് ട്രംപിന്‍റെ പരാജയം തുറന്നുകാണിച്ച് എതിർ സ്ഥാനാർത്ഥി ഡമോക്രാറ്റ് ജോ ബൈഡൻ - റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.

ഒക്ടോബർ 22 ന് നടന്ന അവസാന മുഖാമുഖ സംവാദത്തിൽ ജോ ബൈഡൻ കുടുംബം അഴിമതിക്കാരെന്ന് സ്ഥാപിക്കുന്നതിലായിരുന്നു ട്രംപിന്‍റെ ഊന്നൽ.

സെപ്റ്റംബറിൽ നടന്ന ആദ്യ സംവാദത്തിൽ നിന്ന് തീർത്തും വ്യത്യസ്തനായാണ് അവസാന സംവാദത്തിൽ ട്രംപ് പ്രത്യക്ഷപ്പെട്ടത്. സംയമനത്തിൻ്റെ സ്വരത്തിലായിരുന്നു ഇടപ്പെടലുകളും വിശദീകരണങ്ങളും പ്രത്യാക്രമണങ്ങളും. ഈ വിനയം സെപ്തംബറിലെ സംവാദത്തിൽ പ്രകടമാക്കുന്നതിൽ ട്രംപിനായില്ലെന്നത് വിപരീത ഫലമാണ് സൃഷ്ടിച്ചത്. ഈ തിരിച്ചറിവ് അവസാന സംവാദത്തിൽ പ്രതിഫലിച്ചുവെന്നത് പ്രകടമായി.

കൊറോണ വൈറസ് മഹാമാരി പ്രതിരോധത്തിൽ താൻ പരാജയപ്പെട്ടുവെന്ന പ്രചരണങ്ങൾക്ക് മറുപടി പറയാനുള്ള ട്രംപിന്‍റെ അവസാന അവസരമായിരുന്നു ടെന്നസിയിലെ നാഷ്‌വില്ലിൽ അരങ്ങേറിയ ടെലിവിഷൻ സംവാദം.

മഹാമാരിയിൽ അമേരിക്കയിൽ 221000ത്തിലധികം ജനങ്ങൾക്ക് ജീവഹാനി. ഇത് പക്ഷേ ട്രംപ് പ്രസിഡൻസിയുടെ ഗുരുതര അനാസ്ഥയായ പ്രചരിപ്പിക്കപ്പെടുന്നതിലായി തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ മുഖ്യ ഊന്നൽ. മഹാമാരി വിഷയത്തിൽ നിന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തെ ഗതി മാറ്റുവാനുള്ള ട്രംപിന്‍റെ അവസാന അവസരങ്ങളിലൊന്നായിരുന്നു നാഷ്‌വില്ലിയിലെ സംവാദം.

നിരവധി മരണങ്ങൾക്ക് ഉത്തരവാദികളായവർ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റായി തുടരരുത് ബൈഡൻ പറഞ്ഞു. മഹാമാരിയെ തുരത്താൻ തൻ്റെ ഭരണകൂടം കൈകൊണ്ട നടപടികൾ ഫലം കണ്ടുവെന്നതിൽ ട്രംപ് ഉറച്ചു നിന്നു. മഹാമാരിയുടെ വ്യാപനം കഴിഞ്ഞ കഥയാണ്. ഇപ്പോഴെല്ലാം കൃത്യമായ നിയന്ത്രണത്തിലാണ്. വൈറസ് കെട്ടുകെട്ടികൊണ്ടിരിക്കുകയാണ്- ഇത് ട്രംപിൻ്റെ മറുപടി.

ചൈനയിലും ഉക്രെയ്നിലും ബൈഡനും മകൻ ഹണ്ടറും അധാർമ്മിക പ്രവർത്തനങ്ങളിലേർപ്പെട്ടുവെന്ന ആരോപണം ട്രംപ് ആവർത്തിച്ചു. ആരോപണങ്ങളെ പിന്തുണയ്ക്കുന്നതിന് തെളിവുകളൊന്നും നിരത്തപ്പെടുന്നതേയില്ല. അതിനാൽ ട്രംപിൻ്റെ ആരോപണങ്ങൾ വ്യാജവും അപമാനകരവുമാണെന്ന് ബൈഡൻ പറഞ്ഞു.

തൻ്റെ കുടുംബം വിദേശ ബിസിനസ്സിൽ നിന്ന് ഒരൊറ്റ പൈസ പോലും സമ്പാദിച്ചിട്ടില്ല. ട്രംപ് ഇക്കാര്യത്തിൽ ജനങ്ങളെ തെറ്റുദ്ധരിപ്പിക്കുകയാണെന്ന് ബൈഡൻ അടിവരിയിട്ടു. മഹാമാരി വ്യാപനം വഷളാക്കിയതിൻ്റെ ഉത്തരവാദിത്തമേറ്റെടുക്കാതെ തൻ്റെ കുടുംബത്തിനെതിരെ തക്കതായ തെളിവുകൾ നിരത്താതെ ആരോപണമുന്നയി ക്കുന്നതിലാണ് ട്രംപിന്‍റെ ശ്രദ്ധയെന്ന് ബൈഡൻ വ്യക്തമാക്കി. താൻ ഉത്തരവാദിത്തമേറ്റെടുക്കുന്നു. പക്ഷേ മഹാമാരി തൻ്റെ കുറ്റമല്ല. ചൈനയാണ് കുറ്റക്കാർ - ട്രംപ് തിരിച്ചടിച്ചു.

തനിക്കെതിരെ ആരോപണങ്ങള്‍ നിരത്തുന്നതിന് മുന്‍പ് നികുതി അടച്ചതിന്റെ രേഖകൾ ട്രംപ് പുറത്തുവിടണമെന്ന് ബൈഡൻ ആവശ്യപ്പെട്ടു. 2016 മുതൽ ട്രംപ് നികുതി രേഖകൾ‌ പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് ഡോളർ താൻ നികുതി അടയ്ക്കുന്നുണ്ടെന്നായിരുന്നു ട്രംപിന്‍റെ മറുപടി.

സംവാദത്തിന് 200 ഓളം കാണികൾ സാക്ഷ്യം വഹിച്ചു. ശരീര ഊഷ്മാവ് തിട്ടപ്പെടുത്തിയ ശേഷമാണ് കാണികൾക്ക് സംവാദ ഹാളിലേക്ക് പ്രവേശനം നൽകിയത്. മാസ്ക്ക് കാണികൾക്ക് നിർബ്ബന്ധമായിരുന്നു.

Related Stories

Anweshanam
www.anweshanam.com