നിക്കി ഹാലി: ട്രംപിനായുള്ള ഉറച്ച ശബ്ധം

ട്രംപിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവ സാന്നിദ്ധ്യമാണ് ഹാലി.
നിക്കി ഹാലി: ട്രംപിനായുള്ള ഉറച്ച ശബ്ധം

വാഷിങ്ടണ്‍: യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നല്ല സൗഹാര്‍ദ്ദത്തിലെന്ന് യുഎന്നിലെ മുൻ അമേരിക്കൻ അംബാസിഡർ നിക്കി ഹാലി.

ഇരു നേതാക്കളുടെയും കീഴിൽ ഇരു രാഷ്ട്രങ്ങളും പ്രതിരോധ - വ്യവസായ- വാണിജ്യമടക്കമുള്ള മേഖലയിൽ സജീവ പങ്കാളികളാണ്. ഒക്ടോബർ 24 ന് ഇന്ത്യൻ- അമേരിക്കൻ റിപ്പബ്ലിക്കൻ രാഷ്ട്രീയ നേതാക്കളുമായി സംവദിക്കുന്നതിനിടെയാണ് ട്രംപ് - മോദി ഊഷ്മള ബാന്ധവത്തെപ്രതിയുള്ള നിക്കി ഹാലിയുടെ പരാമാർശം - എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ആസ്ട്രേലിയയും ജപ്പാനുമെന്നപോലെ കോവിഡാനന്തരം ഇന്ത്യയുമായുള്ള യുഎസ് ബാന്ധവം അരക്കിട്ടുറപ്പിക്കും. മുമ്പൊരിക്കലുമില്ലാത്ത യുഎസ്- ഇന്ത്യ ബന്ധമാണിപ്പോൾ. ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ യുഎസ് മൂല്യങ്ങൾക്കൊപ്പമാണ്- തെരഞ്ഞെടുപ്പു ഗോഥയിൽ ഫിലാഡൽഫിയയിലെ ഇന്ത്യൻ വോയ്സ് ഫോർ ട്രംപ് എന്ന കൂട്ടായ്മയെ അഭിസംബോധന ചെയ്യവെ ഹാലി പറഞ്ഞു.

യുഎസിലെ ഇന്ത്യൻ സമൂഹത്തിൻ്റെ സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്. ലോകത്തിലെ ഏറ്റവും നല്ല രാജ്യമാണ് യുഎസ്. അതിനെ പക്ഷേ നാം സംരക്ഷിക്കണം. ഇന്ത്യൻ സമൂഹത്തിൻ്റെ ഉന്നതിയ്ക്കായ് ട്രംപ് ഭരണകൂടം വച്ചുനീട്ടിയ സഹായ സഹകരണങ്ങൾ ഓർമ്മിക്കണം. ട്രംപിനെ പിന്തുണയ്ക്കണം. അത് നിലവിലെ തലമുറക്കും വരുംതലുറക്കും ഗുണകരമാകും- ഹാലി പറഞ്ഞു.

ചൈന അമേരിക്കയുടെ ഒന്നാം നമ്പർ ശത്രുവെന്ന നിലപാടിലാണ് ഹാലി. ചൈന അമേരിക്കുടെ ബൗദ്ധിക സ്വത്താവകാശം മോഷ്ടിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിൽ ട്രംപ് ഭരണകൂടം സദാ ഉണർന്നു പ്രവർത്തിച്ചിട്ടുണ്ട്. ട്രംപ് ചൈനയെ നോട്ടപ്പുള്ളിയാക്കിയിട്ടുണ്ട്. ബൗദ്ധിക സ്വത്തവകാശ സംരക്ഷണ ദിശയിൽ യുഎസിൻ്റെ യൂണിവേഴ്സിറ്റികളിൽ ചാരപ്രവർത്തനം നടത്താനും അവയുടെ ബൗദ്ധിക സ്വത്താവകാശം മോഷ്ടിയ്ക്കാൻ ചൈനയെ അനുവദിക്കില്ലെന്നുമുള്ള ട്രംപ് ഭരണകൂടത്തിൻ്റെ നിശ്ചയദാർഢ്യം ഏറെ ശ്രദ്ധേയം - നിക്കി ഹാലി കൂട്ടിചേർത്തു.

ട്രംപിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവ സാന്നിദ്ധ്യമാണ് ഹാലി. പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ട്രംപിനായുള്ള ഉറച്ച ശബ്ദമാണ് നിക്കി ഹാലി. ഇന്ത്യൻ-അമേരിക്കൻ വിഭാഗത്തിൽ നിന്ന് പ്രസിഡൻഷ്യൽ ഭരണകൂടത്തിലെ മുതിർന്ന സ്ഥാനം വഹിച്ച വ്യക്തി കൂടിയാണ് സൗത്ത് കരോലീനയിൽ രണ്ടു തവണ ഗവർണറായിരുന്നു നിക്കി ഹാലി.

Related Stories

Anweshanam
www.anweshanam.com