കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പീഡനം. വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു വീട്ടമ്മയെ ദിവസങ്ങളോളം പൂട്ടിയിട്ടു പീഡിപ്പിച്ചു. പീഡനം സഹിക്കാൻ കഴിയാതെ രക്ഷപെടാൻ ശ്രമിച്ച വീട്ടമ്മയുടെ തലയിൽ ചുറ്റിക അടിച്ചു പരുക്കേല്പിച്ചു. ഗുരുതരമായി പരുക്കേറ്റ വീട്ടമ്മ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
സംഭവത്തിൽ ചടയമംഗലം മെയിൽ സ്വദേശി അജി അറസ്റ്റിലായി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ കൊട്ടാരക്കര സ്വദേശിനിക്കാണ് ഈ ക്രൂര പീഡനം നേരിടേണ്ടി വന്നത്. വിദേശത്തേക്കുള്ള വിസയുടെ കാര്യം സംസാരിക്കാമെന്ന് പറഞ്ഞു വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് മൂന്ന് ദിവസം വീട്ടിനുള്ളിൽ പൂട്ടിയിട്ടു പീഡിപ്പിച്ചു. മൂന്ന് ദിവസം കഴിഞ്ഞു രക്ഷപെടാൻ ശ്രമിക്കുന്നതിന് ഇടയിലാണ് ചുറ്റിക കൊണ്ട് തലയ്ക്ക് പരുക്കേറ്റത്. നിലവിളി കേട്ടു ഓടിയെത്തിയ നാട്ടുകാർ വീട്ടമ്മയെ ആശുപത്രിയിലാക്കി.
Comments