തിരുവനന്തപുരം: വി.എസ്.സുനില്‍കുമാറിനെ തഴഞ്ഞ് സിപിഐ. സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് പരിഗണിച്ചില്ല. ദേശീയ കൗണ്‍സിലിലേക്കും സുനില്‍കുമാര്‍ തഴയപ്പെട്ടിരുന്നു. ഇ.ചന്ദ്രശേഖരന്, പി.പി.സുനീര്‍ എന്നിവര്‍ അസിസ്റ്റന്റ് സെക്രട്ടറിമാരാകും.
തൃശൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സി.എന്‍ ജയദേവന് എക്സിക്യൂട്ടീവില്‍ തുടരുന്നതിനാല്‍ ജില്ലയില്‍നിന്ന് മറ്റ് ഒഴിവുകളില്ലാത്തതിനാലാണ് സുനില്‍ കുമാറിനെ ഒഴിവാക്കിയതെന്നാണ് നേതൃത്വം നല്കുന്ന വിശദീകരണം.
എക്സിക്യൂട്ടിവില്‍ ജി.ആര് അനിലും ആര്.രാജേന്ദ്രനുമടക്കം ആറ് പുതുമുഖങ്ങള്‍ ഇടംപിടിച്ചു. ആർ രാജേന്ദ്രൻ, ജി ആർ അനിൽ,കെ കെ അഷ്റഫ്, കമലാ സദാനന്ദൻ, സി കെ ശശിധരൻ, ടി വി ബാലൻ എന്നിവരാണ് എക്സിക്യൂട്ടിവില്‍ ഇടംപിടിച്ചത്.
സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറിമാരായി മുന്‍മന്ത്രിയും കാഞ്ഞങ്ങാട് എം.എല്‍.എയുമായ ഇ. ചന്ദ്രശേഖരനേയും ഹൗസിങ് ബോര്‍ഡ് വൈസ് ചെയര്മാന് പി.പി സുനീറിനേയും തിരഞ്ഞെടുത്തു.
Comments