രാജ്യത്തെ ഇരുനൂറ് നഗരങ്ങളെയും, ഗവർണറേറ്റുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ബൃഹത്തായ ഗതാഗത പദ്ധതിയുടെ വിവരങ്ങൾ സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി പങ്ക് വെച്ചു. രാജ്യവ്യാപകമായി 76 റൂട്ടുകളിലൂടെയാണ് ഈ പദ്ധതി ഉപയോഗിച്ച് കൊണ്ട് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് അതോറിറ്റി ലക്ഷ്യമിടുന്നത്.
2022 ഫെബ്രുവരി 2-ന് വൈകീട്ടാണ് TGA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ പദ്ധതിയുടെ ഭാഗമായി ബസ് സേവനങ്ങൾ നൽകുന്നതിനുള്ള ടെണ്ടർ നടപടികളും TGA പ്രഖ്യാപിച്ചിട്ടുണ്ട്.
ഗതാഗത മേഖലയിൽ മത്സരസ്വഭാവം വളർത്തുന്നതിനും, സ്വകാര്യ മേഖലയിൽ നിന്നുള്ള നിക്ഷേപകർക്ക് മികച്ച അവസരങ്ങൾ നൽകുന്നതിനും ഈ ടെണ്ടർ നടപടിയിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നു. ഗതാഗത മേഖലയിൽ കൂടുതൽ മികച്ച സേവനങ്ങൾ ഉറപ്പ് വരുത്തുന്നതിനും ഈ നടപടി സഹായമാകുമെന്ന് അതോറിറ്റി വ്യക്തമാക്കുകയും ചെയ്തു.
Comments