കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി തായ്ലന്ഡ്. കഞ്ചാവ് ചെടി വ്യാപാരാടിസ്ഥാനത്തില്‍ തോട്ടമായി വളര്‍ത്തുന്നതും , വ്യാപാരം ചെയ്യുന്നതും , മെഡിക്കല്‍ ഉദ്ദേശ്യത്തിനായി കഞ്ചാവ് ഉപയോഗിക്കുന്നതും തായ്ലന്ഡ് സർക്കാർ ക്രിമിനല്‍ കുറ്റമല്ലാതാക്കി. പക്ഷേ പരസ്യമായി പുകവലിക്കുന്നത് കുറ്റമാണ് .
കഞ്ചാവിന്റെ നിയമപരമായ ഉല്‍പ്പാദനം ക്രിമിനല്‍ കുറ്റമല്ലാതാക്കാനുള്ള നീക്കം തായ്ലന്‍ഡിന്റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനാണ് സ്വീകരിക്കുന്നതെന്ന് ഒരു അഭിമുഖത്തില്‍ തായ്ലന്റ് ഉപ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയുമായ അനുതിന്‍ ചരണ്‍വിരാകുല്‍ പറഞ്ഞു.കഞ്ചാവ് ഉല്പന്നങ്ങളെ ഉല്‍പ്പാദനക്ഷമമല്ലാത്ത രീതിയില്‍ ഉപയോഗിക്കുന്നതിനെ നിയന്ത്രിക്കുന്നതാണ് നിയമമെന്ന് അനുട്ടിന്‍ ചര്‍ണ്‍വിരാകുല്‍ പറയുന്നു . മയക്കുമരുന്നിന്റെ വിനോദപരമായ ഉപയോഗം ഇപ്പോഴും നിയമവിരുദ്ധമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
കഫേകളിലും റെസ്റ്റോറന്റുകളിലും കഞ്ചാവ് കലര്‍ന്ന ഭക്ഷണപാനീയങ്ങള്‍ നല്‍കാം, എന്നാല്‍ ഉല്‍പ്പന്നങ്ങളില്‍ ചെടിയുടെ പ്രധാന സൈക്കോ ആക്റ്റീവ് സംയുക്തമായ ടെട്രാ ഹൈഡ്രോ കണ്ണാബിനോള്‍ 0.2 ശതമാനത്തില്‍ താഴെ മാത്രമേ ഉപയോഗിക്കാനാവൂ. പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നതിന് കഠിനമായ ശിക്ഷകളും മൂന്ന് മാസം വരെ തടവും 800 ഡോളര്‍ പിഴയും പൊതുജനാരോഗ്യ നിയമപ്രകാരം നിലനില്ക്കും. കഞ്ചാവു ചെടി വളര്‍ത്തുന്നതും വ്യാപാരം ചെയ്യുന്നതും അല്ലെങ്കില്‍ അസുഖങ്ങള്‍ ചികിത്സിക്കാന്‍ ചെടിയുടെ ഭാഗങ്ങള്‍ ഉപയോഗിക്കുന്നതും കുറ്റകരമല്ല.എന്നാൽ , പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.
Comments