കശ്മീര്‍: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാന്‍ ജനങ്ങള്‍ക്ക് ഉടനെ തന്നെ പൊലീസിനെ അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ നല്കി ജമ്മു കശ്മീര്‍ പൊലീസ്. തീവ്രവാദം, മയക്കമരുന്ന് കടത്ത്, തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ഫോണില്‍ വിവരമറിയിച്ചാല്‍ നടപടിയെടുക്കാനാണ് പൊലീസിന്റെ നീക്കം.
നിലവിലുള്ള ഹെല്പ് ലൈന്‍ നമ്പറിന് പുറമേയാണ് ടോള്‍ ഫ്രീ നമ്പര്‍. കശ്മീരിനും ജമ്മുവിനും പ്രത്യേകം പ്രത്യേകം ടോള്‍ ഫ്രീ നമ്പറുണ്ട്. പൊലീസിന്റെ അടിയന്തര സഹായം വേണമെങ്കില്‍ 18001807193 എന്ന ടോള്‍ ഫ്രീനമ്പറില്‍ വിളിക്കാം. കശ്മീര്‍ പൊലീസിന്റെ ലാന്‍ഡ് ലൈന്‍ നമ്പറായ 01942455798 എന്ന നമ്പറിലും വിളിക്കാം. ജമ്മുവില്‍ 18001807192 എന്നതാണ് ടോള്‍ ഫ്രീ നമ്പര്‍.
ജമ്മു കശ്മീരില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്മീരികളല്ലാത്തവരെ തീവ്രവാദികള്‍ വെടിവെച്ച് കൊല്ലുന്ന സംഭവം വര്‍ധിച്ച സാഹചര്യത്തിലാണ് സാധാരണ ജനങ്ങള്‍ക്ക് സുരക്ഷാബോധം വര്‍ധിപ്പിക്കാന്‍ ജമ്മുകശ്മീര്‍ പൊലീസിന്റെ ഈ നീക്കം.
=============================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group
https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube
https://youtube.com/c/Anweshanamlive
Follow Anweshanam Google News
https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt
https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

Comments