സ്കൂളിലെ സ്റ്റാഫ് റൂമിലിരുന്ന് അധ്യാപകൻ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സ്റ്റാഫ് റൂമിൽ മറ്റ് അധ്യാപകർ നോക്കി നിൽക്കേയാണ് സന്തോഷ് കോവത്ത് എന്ന അധ്യാപകൻ്റെ മദ്യസേവ. ഛത്തീഡ്ഗഢിലെ ബിലാസ്പൂരിലാണ് സംഭവം. പ്രാഥമിക സ്കൂളിലെ മദ്യപാനത്തിൻ്റെ വീഡിയോ ഷൂട്ട് ചെയ്യുന്നത് കണ്ടിട്ടും അധ്യാപകൻ തെല്ലും കൂസലില്ലാതെയാണ് പെരുമാറിയത്.വീഡിയോയെടുത്തയാളോട് കയർത്തുകൊണ്ട് സന്തോഷ് മദ്യപിക്കുകയായിരുന്നു എന്ന് പുറത്ത് വന്ന ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
വിദ്യാർത്ഥികളും വനിത ജീവനക്കാരും കാണവേ സന്തോഷ് ഈ രീതിയിൽ പെരുമാറുന്നത് വീഡിയോയെടുത്തയാൾ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ എറങ്ങിപ്പോകാനായിരുന്നു സന്തോഷിന്റെ കൽപ്പന. ഒടുവിൽ ക്യാമറക്ക് മുമ്പിൽ കൈകൂപ്പിയാണ് അയാൾ സ്റ്റാഫ് റൂമിൽ നിന്നിറങ്ങിപ്പോയത്.
ബുധനാഴ്ച നടന്ന സംഭവത്തിന്റെ പേരിൽ സ്കൂൾ സമയത്ത് മദ്യപിച്ചതായി ചൂണ്ടിക്കാട്ടി പരാതിയുണ്ട്. ഹേറ്റ് ഡിറ്റക്ടറടക്കമുള്ള പേജുകൾ എക്സിൽ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
Teacher gets high on booze in Chhattisgarh primary school, doesn’t flinch an inch as camera catches him making a drink in staff room.
The video is of a primary school in #Bilaspur in #Chhattisgarh. The name of the school teacher in the viral video is #SantoshKewat.
The incident… pic.twitter.com/r40xsVf2Et
— Hate Detector 🔍 (@HateDetectors) February 29, 2024