ബോളിവുഡ് പാട്ടുകള്‍ക്ക് ലിപ്സിങ്ക് ചെയ്ത് വൈറലായ ടാന്‍സാനിയന്‍ സഹോദരങ്ങളാണ് കിലി പോളും നീമ പോളും.ടിക്ക് ടോക്കില്‍ നിറഞ്ഞുനില്ക്കുന്ന ഇരുവരുടെയും പുതിയ വിഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. അക്ഷയ് കുമാര്‍ – കത്രീന കൈഫ് ചിത്രം സൂര്യവംശിയിലെ പാട്ടാണ് ഇവരുടെ പുത്തന്‍ ഹിറ്റ്.
സൂര്യവംശിയിലെ ‘ടിപ്പ് ടിപ്പ് ബര്‍സ പാനി’ എന്ന പാട്ടിന്റെ റീമിക്സ് പതിപ്പാണ് റീലിലുള്ളത്. കത്രീന കൈഫും അക്ഷയ് കുമാറുമാണ് സിനിമയില്‍ ഈ ഗാനരംഗത്തില്‍ എത്തുന്നത്. ഈ പാട്ടിന്റെ ഒറിജിനലില്‍ അക്ഷയ് കുമാറും രവീണ ടണ്ടണുമാണ് അഭിനയിച്ചിരുന്നത്.
ഷേര്‍ഷായിലെ ‘രാതാന് ലംബിയാന്‍’ അടക്കമുള്ള പാട്ടുകള്‍ കിലിയും നീമയും ചേര്‍ന്ന് ലിപ്സിങ്ക് ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. താരങ്ങളടക്കം നിരവധിപ്പേരാണ് ഇരുവര്‍ക്കും അഭിനന്ദനമറിയിച്ച് കമന്റുകള്‍ കുറിക്കുന്നത്. നടി സാറ അലി ഖാന് അടക്കമുള്ളവരുടെ കമന്റുകള്‍ ഇവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കാണാം.
Comments