കൊച്ചി: മദ്യപാനാസക്തിയുള്ള ഗണപതിയുടെയും മകന് വേലുവിന്റെയും കഥ പറയുന്ന ചിത്രം കൂഴങ്കല്‍ ഓസ്കാറില്‍ നിന്ന് പുറത്ത്.നവാഗതനായ പി.എസ്. വിനോദ് രാജിൻറെ സംവിധാനത്തിലൊരുക്കിയ 2022ല്‍ ഓസ്കാര്‍ പുരസ്കാരത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട തമിഴ് ചിത്രമാണ് കൂഴങ്കല്‍. അവസാന പട്ടികയില്‍ നിന്നാണ് പുറത്തായത്.
വീടുവിട്ടുപോയ അമ്മയെ തിരികെ കൊണ്ടുവരാനുള്ള വേലുവി ന്റെയും അച്ഛന്റെയും യാത്രയിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ ചിത്രത്തിന് അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നയന്‍താരയും വിഘഷ് ശിവനുമാണ് കൂഴങ്കല്‍ നിര്‍മിച്ചിരിക്കുന്നത്. യുവന്‍ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
Comments