തിരുവനന്തപുരം; കോവിഡ് കാലത്ത് അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാൻ സപ്ലൈക്കോയും കുടുംബശ്രീയും. കേരളത്തിലുടനീളം 95 സപ്ലൈക്കോ ഔട്ട് ലെറ്റുകളിൽ ഈ സൗകര്യം ചൊവ്വാഴ്ച്ച ആരംഭിച്ചിട്ടുണ്ട്.
ഫോൺ വഴിയോ വാട്സാപ്പ് വഴിയോ ലഭിക്കുന്ന ഓർഡർ സപ്ലൈകോയിൽ നിന്നും കുടുംബശ്രീ വീട്ടിലെത്തിച്ചു നൽകും. ഉച്ചയ്ക്ക് ഒരു മണി വരെ ഓർഡറുകൾ സ്വീകരിക്കും. ശേഷം ഉച്ച കഴിഞ്ഞായിരിക്കും വിതരണം.
ഒരു ഓർഡറിൽ പരമാവധി 20 കിലോ വരെയുള്ള സാധനങ്ങൾ ഉൾപ്പെടുത്താം. വിതരണകേന്ദ്രങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് ആദ്യം ഡെലിവറി. നിലവിൽ സംസ്ഥാനത്തെ സപ്ലൈക്കോയുടെ പ്രധാന സൂപ്പർ മാർക്കറ്റുകളിൽ ഈ സൗകര്യമുണ്ട്.
Comments