തമിഴില്‍ ദളപതിയ്ക്കൊപ്പം ഷൈന്‍ ചെയ്യാനൊരുങ്ങി മലയാളി താരം ഷൈന്‍ ടോം ചാക്കോ. ഷൈന്‍ അഭിനയിക്കുന്ന ആദ്യത്തെ ഇതരഭാഷാ ചിത്രം കൂടിയാണിത്. ദളപതി 65 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സണ്‍ പിക്ചേഴ്സാണ് നിര്‍മ്മിക്കുന്നത്.
പൂജ ഹെഗ്ഡെ ആണ് ചിത്രത്തില്‍ നായിക. നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഞാന്‍ പ്രകാശന്’ ഫെയിം അപര്‍ണ ദാസും പ്രധാന കഥാപാത്രമായി എത്തുന്നു. മനോഹരം, ഞാന്‍ പ്രകാശന് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് അപര്‍ണ. ചിത്രം ഒരു ഫണ്‍-എന്റര്ടെയ്നര് ആയിരിക്കുമെന്ന് റിപ്പോട്ടുകളുണ്ട്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്.
Comments