ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി അര്‍ച്ചന സുശീലന് വിവാഹിതയായി. പ്രവീണ്‍ നായരാണ് വരന്.നിരവധി സിനിമകളിലും സീരിയലുകളിലും വ്യത്യസ്ത കഥാപാത്രങ്ങളായി പ്രേഷകരിലെത്തിയ താരമാണ് അർച്ചന.വില്ലത്തി കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയുമാണ്.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന എന്റെ മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രമാണ് അർച്ചനയ്ക്ക് നിറയെ ആരാധകരെ നേടിക്കൊടുത്തത്. പിന്നീട് നിരവധി സീരിയലുകളിൽ അഭിനയിച്ചെങ്കിലും ബിഗ് ബോസ് സീസൺ ഒന്നിലെത്തിയപ്പോഴാണ് അർച്ചനയെ കൂടുതൽ പ്രേക്ഷകർ അറിഞ്ഞത്.
സമൂഹമാധ്യമങ്ങളിലൂടെ അര്‍ച്ചന തന്നെയാണ് വിവാഹക്കാര്യം പുറത്തുവിട്ടത്.വിവാഹ ചിത്രങ്ങളും അര്‍ച്ചന പോസ്റ്റ് ചെയ്തിട്ടുണ്ട്.അമേരിക്കയില്‍ വെച്ച് നോർത്ത് ഇന്ത്യൻ രീതികളിലായിരുന്നു ചടങ്ങുകളും ഇരുവരുടേയും വിവാഹവും നടന്നത്.അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത് ജീവിതത്തില്‍ കൂട്ടായി പ്രവീണിനെ ലഭിച്ചതില്‍ താന്‍ ഭാഗ്യവതിയാണെന്നും തന്നെ സ്നേഹിക്കുന്നതില്‍ പ്രവീണിന് നന്ദിയെന്നും താരം കുറിച്ചു.വിവാഹത്തിന് മുമ്പും തൻറെ വരരനുമൊത്തുള്ള ചിത്രങ്ങൾ അർച്ചന തന്നെ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു.
Comments