ഗവര്‍ണര്‍ക്കെതിരെ കേരള സര്‍വ്വകലാശാല സെനറ്റില്‍ പ്രമേയം പാസാക്കി. വി സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി നിയമവിരുദ്ധമെന്നും ഗവര്‍ണര്‍ സമിതി പിന്‍വലിക്കണമെന്നുമാണ് പ്രമേയത്തിലെ ആവശ്യം.
ഏകപക്ഷീയമായാണ് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതെന്നുള്ള കടുത്ത വിമര്‍ശനമാണ് സെനറ്റിലെ ഭരണാനുകൂല അംഗങ്ങള്‍ ഉന്നയിച്ചത്. സിപിഎം അംഗം അവതരിപ്പിച്ച പ്രമേയം എന്നാല്‍, യുഡിഎഫ് പ്രതിനിധികള്‍ പ്രമേയത്തെ പിന്തുണച്ചില്ല.
നിലവില്‍ വിസി നിയമനത്തിന്റ സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ പ്രതിനിധിയും യുജിസി പ്രതിനിധിയും മാത്രമാണുള്ളത്. സര്‍വ്വകലാശാല പ്രതിനിധിയെ നിയോഗിച്ചിട്ടില്ല. ഈ സാഹചര്യമാണ് സെനറ്റ് യോഗത്തില്‍ ചര്‍ച്ചയായത്. യൂണിവേഴ്സിറ്റി ആക്റ്റ് 10 (1) പ്രകാരം യൂണിവേഴ്സിറ്റി പ്രതിനിധി ഇല്ലാതെ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമെന്നാണ് സിപിഎം അംഗം ബാബുജാന് അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്. വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയത് ഗവര്‍ണര്‍ ധൃതി പിടിച്ചാണെന്ന് ഇടത് അംഗങ്ങള്‍ ആക്ഷേപം ഉന്നയിച്ചത്. ഗവര്‍ണര്‍ നിശ്ചയിച്ച സെര്‍ച്ച് കമ്മിറ്റിയില്‍ സര്‍വ്വകലാശാല പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നാണ് യുഡിഎഫ് ആവശ്യം. വിസി പ്രമേയത്തില്‍ മൗനം പാലിച്ചു.
Comments