ന്യൂ ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍,കോവിഡ് പ്രതിസന്ധി തരണം ചെയ്യാന്‍ ആരോഗ്യ മേഖലക്ക് വായ്പ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്കി റിസര്‍വ് ബാങ്ക്. അടിസ്ഥാന സൗകര്യ വികസനത്തിനായി മരുന്നു കമ്പനികള്‍, വാക്സീന് കമ്പനികള്‍, ആശുപത്രികള്‍ എന്നിവക്ക് വായ്പ നല്കാന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്കി. മുന്ഗണനക്രമത്തില് ഈ മേഖലക്കായി 50000 കോടി രൂപയാണ് റിസര്‍വ് ബാങ്ക് അനുവദിച്ചത്.
കൂടാതെ വിവിധ സംസ്ഥാനങ്ങളെ സഹായിക്കുന്നതിനായി ഓവര്‍ ഡ്രാഫ്ട് കാലവധി 50 ദിവസത്തേക്കാണ് റിസര്‍വ് ബാങ്ക് നീട്ടിയത്. കോവിഡിന്റെ രണ്ടാം വ്യാപനം സാമ്പത്തിക മേഖലയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് തീരുമാനം. അതേസമയം, രോഗ വ്യാപനത്തെ തുടര്‍ന്ന് തിരിച്ചടവ് പ്രതിസന്ധിയിലായ വായ്പകളുടെ പുനക്രമീകരണത്തിനും റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ട്. 25 കോടി രൂപ വരെയുള്ള വായ്പകള്‍ക്കാണ് ഈ സൗകര്യം നല്‍കുക. ഗ്രാമീണ മേഖലയില്‍ വായ്പ സൗകര്യം ഉറപ്പാക്കാന്‍ ചെറുകിട ധനകാര്യ മേഖലയിലും പണം ലഭ്യമാക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദശിച്ചിട്ടുണ്ട്.
Comments