കാസർഗോഡ്: കോൺഗ്രസിൽ സമ്പൂർണ്ണ മാറ്റം അനിവാര്യമെന്ന് എം പി രാജ്മോഹൻ ഉണ്ണിത്താൻ. ഗ്രൂപ് രാഷ്ട്രീയം പാർട്ടിയുടെ അടിത്തറ തകർത്തു. പൂച്ചയ്ക്ക് ആര് മണികെട്ടും എന്നതാണ് പ്രശനം. പറയാൻ ആർക്കും ധൈര്യമില്ല. പാർട്ടിയോട് കൂറും ആത്മാർഥതയുമുല്ല യുവ തലമുറയെ വളർത്തിയില്ലെങ്കിൽ കേരളത്തിലെ അവസാനത്തെ കോൺഗ്രസ് മുഖ്യമന്ത്രിയാകും ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരും സ്വയം മാറ്റത്തിന് വിധേയമാകണമെന്നും ഗുണപരമായ മാറ്റം ഉണ്ടായില്ലെങ്കിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തന്ന പാർട്ടിക്ക് കേരളത്തിൽ ഒരു ഘടകം ഉണ്ടായിരുന്നുവെന്ന് ചരിത്രത്തിൽ എഴുതേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ നിന്നും തിരിച്ചുപോയവരെ കൊണ്ട് വരാൻ കഴിയുന്ന കെല്പുള്ള ആളാകണം പ്രതിപക്ഷ നേതാവെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ് പ്രവർത്തകർ തകർന്ന് തരിപ്പണമായിരിക്കുകയാണ്. അവരെ ക്ഷീണിപ്പിക്കേണ്ട എന്ന് കരുതിയാണ് കൂടുതൽ ഒന്നും പറയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.