കട്ടപ്പന: അന്തരിച്ച തൃക്കാക്കാര എംഎൽഎ പിടി തോമസിന്റെ ചിതാഭസ്മം അമ്മയുടെ കല്ലറയിൽ നിക്ഷേപിച്ചു. പിടിയുടെ ജന്മനാടായ ഇടുക്കി ഉപ്പുതോട് സെൻ്റ് ജോസഫ് പള്ളിയിലാണ് അമ്മയുടെ കല്ലറ. കുടുംബാംഗങ്ങളും കോൺഗ്രസ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. രാവിലെ എറണാകുളത്തെ പിടി തോമസിൻ്റെ വീട്ടിൽ നിന്നാണ് സ്മൃതിയാത്ര ആരംഭിച്ചത്.
വൈകിട്ട് നാലരയോടുകൂടിയാണ് അദ്ദേഹത്തിന്റെ ചിതാഭസ്മ സ്മൃതിയാത്ര ഉപ്പുതോട് സെന്റ് ജോസഫ് ദേവാലയത്തില്‍ എത്തിച്ചേര്‍ന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാണ് സ്മൃതിയാത്രക്ക് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ചിതാഭസ്മം ഏറ്റുവാങ്ങി. സെന്റ് ജോസഫ് ദേവാലയത്തിന് മുന്നില്‍ തയ്യാറാക്കിയ പന്തലില്‍ ചിതാഭസ്മം കുറച്ചുനേരം വെച്ചു. കാത്തു നിന്നവര്‍ ആദരം അര്‍പ്പിച്ച ശേഷം കുടുംബ കല്ലറയ്ക്ക് സമീപത്തേക്ക് ചിതാഭസ്മം കൊണ്ടുവന്നു. തുടര്‍ന്ന് ചിതാഭസ്മം അടങ്ങിയ മണ്‍കുടം കല്ലറയില്‍ അടക്കം ചെയ്തു.
Comments