ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (pm narendra modi) ക്ഷണം സ്വീകരിച്ച് ഫ്രാൻസിസ് മാർപാപ്പ (pope francis). വിദേശകാര്യ മന്ത്രാലയം ഫ്രാൻസിസ് മാർപാപ്പ വരുന്നെന്ന വാർത്ത സ്ഥിരീകരിച്ചു. തനിക്കുള്ള ക്ഷണം നരേന്ദ്ര മോദിയുടെ വലിയ ഉപഹാരമാണെന്ന് മാർപാപ്പ പറഞ്ഞതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യാ സന്ദർശനത്തെ വളരെ താൽപര്യത്തോടെ ഉറ്റുനോക്കുന്നതായും അദ്ദേഹം പറഞ്ഞു.
അധികം വൈകാതെ പോപ്പ് ഇന്ത്യയിലെത്തും. മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം ഉടനുണ്ടായേക്കുമെന്നും വലിയ സമ്മാനമാണ് ഇന്ത്യ നൽകിയിരിക്കുന്നതെന്ന് മാർപാപ്പ പ്രതികരിച്ചതായി വിദേശകാര്യ സെക്രട്ടറി (Foreign Secretary) ഹർഷ് വർധൻ സിംഗ്ല (Harsh Vardhan Shringla) വാർത്താ സമ്മേളത്തിൽ അറിയിച്ചു.
Prime Minister Narendra Modi met Pope Francis at the Vatican today
“Had a very warm meeting with Pope Francis. I had the opportunity to discuss a wide range of issues with him and also invited him to visit India,” says PM. pic.twitter.com/CBiopLlFEV
— ANI (@ANI) October 30, 2021
രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മറ്റൊരു മാര്‍പ്പാപ്പ ഇന്ത്യാ സന്ദർശനത്തിന് എത്തുന്നത്. മുന്‍പ് ഇന്ത്യാ സന്ദർശനത്തിന് അദ്ദേഹം താല്പര്യം അറിയിച്ചിരുന്നെങ്കിലും പ്രാവർത്തികമായില്ല. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയാണ് സന്ദർശനത്തിന് വഴിയൊരുക്കിയത്.
അടുത്ത വർഷം എപ്പോൾ വേണമെങ്കിലും മാർപാപ്പയുടെ സന്ദർശനം ഉണ്ടാകാമെന്നാണു സൂചന. ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി മാർപാപ്പ കേരളവും തമിഴ്നാടും അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും എത്തും എന്നാണ് ലഭ്യമായ വിവരം.
ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മാർപാപ്പയെ കാണാൻ ഇന്ത്യൻ പ്രധാനമന്ത്രി എത്തിയത്. പേപ്പല്‍ ഹൗസിലെ ലൈബ്രറിയില്‍ ഉച്ചക്ക് ആരംഭിച്ച കൂടിക്കാഴ്ച ഒരു മണിക്കൂര്‍ സമയം നീണ്ടു നിന്നു. ഊഷ്മളമായ കൂടിക്കാഴ്ചയാണ് നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നീട് ട്വീറ്റ് ചെയ്തു. കൂടിക്കാഴ്ചക്ക് മുന്‍പ് പ്രധാനമന്ത്രിയും മാര്‍പാപ്പയും ഉപഹാരങ്ങള്‍ കൈമാറി.
കൊവിഡ് മഹാമാരിയുടെ കാലത്ത് ഇന്ത്യ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളെ അദ്ദേഹം ശ്ലാഖിച്ചു. ലോക സമാധാനത്തിനായി ഉള്ള പ്രവർത്തനങ്ങൾക്ക് തുടർന്നും നേത്യത്വം നൽകാൻ മാർപാപ്പ പ്രധാനമന്ത്രിയൊട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തോടുള്ള തന്റെ താത്പര്യവും മാർപാപ്പ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു. ഇന്ത്യയിലെ വിശ്വാസി സമൂഹത്തിന്റെ ആശംസകൾ പ്രധാനമന്ത്രി ഫ്രാൻസിസ് മാർപാപ്പയെ അറിയിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
Comments