തിരുവനന്തപുരം: ന്യൂനപക്ഷ അനുപാതത്തിൽ ഹൈക്കോടതിയുടേത് ന്യായമായ വിധിയെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ്. ജനസംഖ്യ കണക്ക് അനുസരിച്ച് സ്കോളർഷിപ്പ് നൽകണമെന്ന് വിധി സ്വാഗതാർഹമാണ്. എന്നാൽ വിഷയത്തെക്കുറിച്ച് പഠിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് ജോസ്.കെ.മാണി പറഞ്ഞു.
എന്നാൽ വിധിക്ക് എതിരെ ഐഎൻഎല്ലും മുസ്ലിം ലീഗും രംഗത്ത് എത്തി. വിഷയത്തിൽ സർക്കാർ അപ്പീൽ നൽകണം. പാർട്ടി ചർച്ച ചെയ്ത ശേഷം വിഷയം മുന്നണിയിൽ ഉന്നയിക്കുമെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.
Comments