ന്യൂയോര്‍ക്ക്: ഫൈസര്‍/ബയോടെക് കോവിഡ് വാക്സിന്റെ മൂന്നാമത്തെ ഡോസ് കോവിഡ് ബാധയ്ക്കെതിരെ 95.6 ശതമാനം വരെ ഫലപ്രദമാണെന്ന് കണ്ടെത്തല്‍. ബൂസ്റ്റര്‍ ഡോസിന്റെ ഫലപ്രാപ്തിയും സുരക്ഷിതത്വവും വിലയിരുത്തുന്ന മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഫലങ്ങള്‍ കന്പനി വ്യാഴാഴ്ച പുറത്തുവിട്ടു.
ഡെല്‍റ്റ വ്യാപകമായിരുന്ന ഒരു കാലഘട്ടത്തില്‍, ഫൈസര്‍/ബയോടെക് കോവിഡ് വാക്സിന് സ്വീകരിച്ചവരില്‍ രോഗത്തിനെതിരെ 95.6 ശതമാനം ആപേക്ഷിക വാക്സിന് ഫലപ്രാപ്തി കാണിച്ചതായി കമ്പനി അവകാശപ്പെട്ടു. പ്രാഥമിക ഫലങ്ങള്‍ എത്രയും വേഗം റെഗുലേറ്ററി ഏജന്‍സികളുമായി പങ്കിടുമെന്നും അവര്‍ വ്യക്തമാക്കി.
വാക്സിനേഷന് എടുത്തിട്ടുള്ള ആളുകളില്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി കോവിഡ് വാക്സിന് ബൂസ്റ്റര്‍ ഷോട്ടുകള്‍ പല രാജ്യങ്ങളും ഇതിനോടകം അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ചില പഠനങ്ങള്‍ പ്രകാരം മാസങ്ങള്‍ക്കുശേഷം അവരുടെ സംരക്ഷണം കുറയുകയും ചെയ്തേക്കാം.
യു.എസില്‍, ഫെഡറല്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്.ഡി.എ) സെപ്തംബറില്‍ 65 വയസും അതില്‍ കൂടുതലുമുള്ള എല്ലാവര്ക്കും കൂടാതെ വേഗം കൊവിഡ് ബാധിക്കാനും ഗുരുതരാവസ്ഥയിലേക്ക് എത്തിച്ചേരാനും സാദ്ധ്യതയുടെ ആളുകള്‍ക്കും മൂന്നാമത്തെ ഡോസ് നല്‍കുന്നത് അംഗീകരിച്ചിരുന്നു.