ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്ന പേരറിവാളിന് 30 ദിവസത്തെ പരോൾ. പേരറിവാളിന്റെ ‘അമ്മ അൻപുതമ്മാളിന്റെ അപേക്ഷ പരിഗണിച്ചാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ 30 ദിവസത്തെ പരോൾ അനുവദിച്ചത്.
ജയിലിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പേരറിവാളിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്തു പരോൾ അനുവദിക്കണം എന്നായിരുന്നു അപേക്ഷ.
കഴിഞ്ഞ വർഷം ഇതേ വിഷയത്തിൽ പരോൾ അനുവദിച്ചതും അവർ ചൂണ്ടിക്കാട്ടിയിരുന്നു. തമിഴ്നാട് ജയിൽ മാനുവൽ പ്രകാരമാണ് 30 ദിവസത്തെ സാധാരണ അവധി അനുവദിച്ചിരിക്കുന്നത്.
1991 -ൽ 19 വയസ്സ് ഉള്ളപ്പോഴാണ് പേരറിവാളൻ അറസ്റ്റിലാകുന്നത്. വധശിക്ഷയാണ് വിധിച്ചതെങ്കിലും 2014 -ൽ സുപ്രീം കോടതി അത് ജീവപര്യന്തമാക്കി കുറച്ചു.