മസ്കറ്റ്: കോവിഡ് വ്യാപനം വർധിച്ച് വരുന്നതിനാൽ ഒമാനില്‍ വീണ്ടും രാത്രി യാത്രാ വിലക്ക് ഏർപ്പെടുത്തി. ജൂണ്‍ 20 ഞായറാഴ്ച മുതല്‍ യാത്ര വിലക്ക് പ്രാബല്യത്തില്‍ വരും. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഒമാന്‍ സുപ്രിം കമ്മറ്റി അറിയിച്ചു.
സുപ്രിം കമ്മറ്റിയുടേതാണ് രാത്രി യാത്ര വിലക്ക് തീരുമാനം. ജൂണ്‍ 20 ഞായറാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് സഞ്ചാരവിലക്ക് നിലവിലുണ്ടാവുക. രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെയായിരിക്കും യാത്രാ വിലക്ക്.
ഈ സമയങ്ങളില്‍ ജനങ്ങള്‍ വീടിനുള്ളില്‍ കഴിയണമെന്നാണ് ഒമാന്‍ സുപ്രിം കമ്മറ്റിയുടെ നിര്‍ദേശം.
Comments