പൃഥ്വിരാജ് ആദ്യമായി സംവിധായകനായി എന്ന പ്രത്യേകതയുള്ള ചിത്രമായിരുന്നു ‘ലൂസിഫര്‍’. മോഹൻലാല്‍ നായകനായി ‘ലൂസിഫര്‍’ സിനിമയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം ‘എമ്പുരാന്റെ’ അപ്ഡേറ്റുകള്ക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോൾ ഇതാ ‘എമ്പുരാൻ’ ചിത്രത്തിന്റെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയതായി സൂചിപ്പിച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് മുരളി ഗോപി .
‘എമ്പുരാൻ’ തുടങ്ങാൻ തയ്യാറായിരിക്കുന്നു എന്നാണ് മുരളി ഗോപി എഴുതിയിരിക്കുന്നത്. ‘L2E The Screenplay’ എന്ന് പുറംചട്ടയിൽ കുറിച്ച പുസ്തകവും അതിനു മേലൊരു തടിച്ച പേനയും ഉള്‍പ്പെട്ട ഫോട്ടോയാണ് മുരളി ഗോപി പങ്കുവെച്ചിരിക്കുന്നത്. സംവിധായകൻ പൃഥ്വിരാജ് മുരളി ഗോപിയുടെ ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്. കലാപമുയരുമ്പോൾ, ഇരുൾ വീഴുമ്പോൾ.. എല്ലാം നേരെയാക്കാൻ അവൻ മടങ്ങിവരും. പിശാചിന്റെ നിയമം!’ എന്നാണ് പൃഥ്വിരാജ് കമന്റ് ചെയ്തിരിക്കുന്നത്.