ബെംഗളുരു: ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി കർണാടക സർക്കാർ. സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ മൊബൈൽ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തിയെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കി. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
Read more: സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ കവർന്നു; അർജുൻ ആയങ്കി പൂനെയിൽ പിടിയിൽ
ക്ഷേത്രങ്ങളിലെ മൊബൈൽ ഫോൺ ഉപയോഗം മറ്റ് ഭക്തരെയും ജീവനക്കാരെയും ശല്യപ്പെടുത്തുന്നതിനാലാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ കാരണം. എല്ലാ ഭക്തരും ജീവനക്കാരും ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യണമെന്നും സർക്കാർ ഉത്തരവിൽ വിശദമാക്കിയിട്ടുണ്ട്.
അതേസമയം, തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ നേരത്തെ തന്നെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതേ മാതൃകയിലാണ് കർണാടക സർക്കാരും സ്വീകരിച്ചിട്ടുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
Comments