നടൻ അല്ലു അർജുനെതിരെ പോലീസിൽ പരാതി. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരസ്യത്തിൽ അഭിനയിച്ച് തെറ്റായ വിവരം പങ്കുവെച്ചേന്നാണ് അല്ലു അർജുനെതിരെയുള്ള പരാതി. സാമൂഹിക പ്രവർത്തകനായ കോത ഉപേന്ദർ റെഡ്ഡിയാണ് ഹൈദരാബാദിലെ അംബർപേട്ട് പോലീസിൽ പരാതി നൽകിയത്. അല്ലു അർജുനെ മുഖമുദ്രയാക്കിയ പരസ്യം വഞ്ചനാപരവും തെറ്റായ വിവരങ്ങൾ നൽകിയതുമാണെന്നാണ് പരാതിക്കാരൻ പറയുന്നത്.
പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതിന് അല്ലു അർജുനെതിരെയും വ്യാജ വിവരങ്ങൾ നൽകിയതിന് ശ്രീ ചൈതന്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെയുമാണ് അംബർപേട്ട് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
നേരെത്തെ ഒരു ഫുഡ് ഡെലിവറി ആപ്പ് വിപണനം ചെയ്തതിന് അല്ലു അർജുൻ വിവാദം നേരിട്ടിരുന്നു. സർക്കാർ ട്രാൻസിറ്റ് സേവനങ്ങളെ അവഹേളിച്ചുകൊണ്ട് ഒരു ബൈക്ക് ആപ്പ് പ്രമോട്ട് ചെയ്തതിന് അദ്ദേഹം നടപടി നേരിടേണ്ടിവന്നിരുന്നു.
Comments