ഇംഫാല്‍: മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഹിൻഗാംഗ് നിയമസഭാ മണ്ഡലത്തിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. ഇംഫാലിൽ റിട്ടേണിംഗ് ഓഫീസർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. മണിപ്പൂർ ബിജെപി അധ്യക്ഷൻ എ ശാരദാ ദേവിയും ബിരേൻ സിംഗിനൊപ്പം ഉണ്ടായിരുന്നു.
“ഹിൻഗാംഗ് മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയായി റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മണിപ്പൂർ ബിജെപി അധ്യക്ഷ ശാരദാ ദേവിയും ഉണ്ടായിരുന്നു. എല്ലാ ബിജെപി സ്ഥാനാർത്ഥികൾക്കും ഞാൻ ആശംസകൾ നേരുന്നു.”- നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം മുഖ്യമന്ത്രി ബീരേൻ സിംഗ് പറഞ്ഞു.
ബിജെപിയുടെ പ്രകടനപത്രിക എത്രയും വേഗം പുറത്തിറക്കുമെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.
Comments