കുഞ്ചാക്കോ ബോബൻ ചിത്രമായ ‘ന്നാ താൻ കേസ് കൊട്’ മികച്ച പ്രതികരണവുമായി തിയറ്ററിൽ നിറഞ്ഞു നിൽക്കുകയാണ്.ഓഗസ്റ്റ് 11നാണ് ചിത്രം റിലീസ് ചെയ്തത് .സിനിമയിൽ എംഎൽഎയുടെ മതിൽ ചാടുന്ന ചാക്കോച്ചനെ പട്ടി കടിക്കുന്ന കഥക്ക് തന്നെ വഴിത്തിരിവായ രംഗം ഉണ്ട്. ഇപ്പോഴിതാ ഈ രംഗത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
‘പെർഫക്റ്റ് രംഗം ചിത്രീകരിക്കുന്നതിനു മുൻപ്’ എന്ന അടിക്കുറിപ്പിലാണ് കുഞ്ചാക്കോ ബോബൻ വിഡിയോ പങ്കുവച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ മതിൽ ചാടുന്നതും പട്ടി കടിക്കുന്നതുമെല്ലാം വിഡിയോയിൽ ഉണ്ട്. നടന്റെ പിൻഭാഗത്ത് നായ്ക്കൾ കടിക്കുന്ന വിഡിയോ ട്രെയിൻ ചെയ്ത നായകളെ ഉപയോഗിച്ചാണ് ചിത്രീകരിച്ചത്. ഡോഗ് ട്രെയിനറേയും വിഡിയോയിൽ കാണാം.
നിരവധി ആരാധകരാണ് വിഡിയോക്ക് കമന്റ് ചെയ്യുന്നത്. നായ കടിക്കുന്ന രംഗം യഥാർഥത്തിൽ ചിത്രീകരിച്ചതാണെന്ന് ഈ വിഡിയോ കണ്ടപ്പോഴാണ് മനസിലായതെന്ന് പ്രേക്ഷകരും കമന്റ് ചെയ്യുന്നു.
https://www.facebook.com/plugins/video.php?height=317&href=https%3A%2F%2Fwww.facebook.com%2FKunchackoBoban%2Fvideos%2F410073297887074%2F&show_text=false&width=560&t=0
Comments