കൊല്ലം: മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കവെ കൊല്ലം ജില്ലയ്ക്ക് മാത്രമായ് മൂന്ന് മന്ത്രിമാരുണ്ടാകുമെന്ന് സൂചനകള്‍. ആര് ബാലകൃഷ്ണ പിളളയ്ക്കു ശേഷം കൊട്ടാരക്കരയില്‍ നിന്ന് ഒരു മന്ത്രി ഉണ്ടാകുമെന്ന് കെഎന്‍ ബാലഗോപാല്‍ ജയിച്ചപ്പോഴേ ഉറപ്പിച്ചതാണ് സിപിഎം നേതൃത്വം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ ബാലഗോപാലിന് മന്ത്രിസ്ഥാനം കിട്ടുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ അടുപ്പക്കാര്‍.
കൊല്ലം പത്താനപുരവും മന്ത്രി സ്ഥാനം ഏതാണ്ട് ഉറപ്പിച്ച മട്ടിലാണ്. 2001ലെ ആന്റണി മന്ത്രിസഭയിലും 2011ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും കിട്ടിയതു പോലുളള സുപ്രധാന വകുപ്പുകളേതെങ്കിലുമൊന്ന് രണ്ടാം പിണറായി സര്‍ക്കാരില്‍ കെ ബി ഗണേഷ്കുമാറിന് കിട്ടുമോ എന്നു മാത്രമാണ് കേരള കോണ്‍ഗ്രസ് ബി ഉറ്റുനോക്കുന്നത്. പത്തനാപുരത്തോട് ചേര്‍ന്നു കിടക്കുന്ന പുനലൂരില്‍ നിന്നു വേണോ അതിനുമപ്പുറം ചടയമംഗലത്തു നിന്നു വേണോ മന്ത്രിയെന്ന കാര്യത്തില്‍ തീരുമാനമറിയാന്‍ പതിനെട്ടാം തീയതിയിലെ സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ കഴിയും വരെ കാത്തിരിക്കേണ്ടിവരും.
അതിനിടെ ചടയമംഗലത്തിന്റെ പ്രതിനിധി ചിഞ്ചു റാണിക്കും സാധ്യതയുണ്ട്. എന്നാല്‍ കാല്ലം എംഎല്‍എയും ചലച്ചിത്ര താരവുമായ മുകേഷ് മന്ത്രിയാകുമെന്ന പ്രചാരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പു ഫലം വന്ന ശേഷം നടക്കുന്ന മന്ത്രി ചര്‍ച്ചകളില്‍ എവിടെയും മുകേഷിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നില്ല.
Comments