ഇടുക്കി: സംസ്ഥാനത്തെ പൊലിസിന് വീഴ്ചകള്‍ പറ്റിയിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പ്രശ്നത്തില്‍ പാര്‍ട്ടി ഇടപെടുമെന്ന് സമ്മേളന പ്രതിനിധികള്‍ക്ക് ഉറപ്പ് നല്കിയ കോടിയേരി മുഖ്യമന്ത്രിയുമായി സംസാരിച്ച് ഉടനടി പരിഹാരം കണ്ടെത്തുമെന്ന് അറിയിച്ചു. പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.
കടുത്ത വിമര്‍ശനമാണ് പോലീസിനെതിരെ സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നത്. പലപ്പോഴും സര്‍ക്കാരിന്റെ ശോഭ കെടുത്താന്‍ പോലീസിന്റെ പ്രവര്‍ത്തനം കാരണമാവുന്നുവെന്ന വിമര്‍ശനം സമ്മേളന പ്രതിനിധികള്‍ ഉന്നയിച്ചു. ഒരും സംഘം തന്നെ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കാന്‍ പ്രവര്‍ത്തിക്കുന്നു എന്നും ആരോപണം ഉയർന്നിരുന്നു.
വിഷയത്തില്‍ പാര്‍ട്ടി ഇടപെടുമെന്ന് കോടിയേരി വ്യക്തമാക്കി. പോലീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും കോടിയേരി ബാലകൃഷ്ണന് മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി.
Comments