ബംഗാൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ ട്വീറ്റിന്റെ പേരിൽ നടി കങ്കണ റാണവത്തിന്റെ ട്വിറ്റെർ അക്കൗണ്ട് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ട്വിറ്റെർ പുറത്തിക്കിയതോടെ സ്വദേശി സോഷ്യൽ മീഡിയ പ്ലാറ്റഫോമായ കൂവിലേക്ക് താരത്തിന് ഇപ്പോൾ ക്ഷണം ലഭിച്ചിരിക്കുകയാണ്. കൂവിന്റെ സഹസ്ഥാപകൻ അപ്രേമേയ രാധാകൃഷ്ണനാണ് താരത്തെ കൂവിലേക്ക് സ്വാഗതം ചെയ്തത്.
കങ്കണ ഫെബ്രുവരിയിൽ കൂവിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഷെയർ ചെയ്താണ് അപ്രേമേയ രാധാകൃഷ്ണൻ താരത്തെ കൂവിലേക്ക് സ്വാഗതം ചെയ്തത്.കങ്കണ ഇത് നിങ്ങളുട വീടാണ്,നിങ്ങളുടെ അഭിപ്രായം ഇവിടെ എല്ലാവരോടും പറയാമെന്ന് അപ്രേമേയ രാധാകൃഷ്ണൻ കുറിച്ചു.
Comments