തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രണാതീതമായിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ. ഇപ്പോഴുള്ള സ്ഥിതി പ്രതീഷിച്ചതല്ലെന്ന് പറയാൻ കഴിയില്ല. ചില ജില്ലകളിൽ കോവിഡ് വ്യാപനം രൂക്ഷമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഐ സി യു കിടക്കകൾ നിറയുന്ന സാഹചര്യമുണ്ട്. ഇത് മറികടക്കാൻ പുതിയ ഐ സി യു കിടക്കകൾ ഉണ്ടാക്കികൊണ്ടിരിക്കുകയാണ് ഇപ്പോഴെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ഓക്സിജൻ ക്ഷാമം മൂലം കേരളത്തിൽ മരണമുണ്ടാകാതിരിക്കാൻ ശ്രമിക്കുകയാണ്.
കേരളത്തിൽ ഉല്പാദിപ്പിക്കുന്ന ഓക്സിജൻ മുഴുവനായി ഉപയോഗിക്കാൻ സംസ്ഥാനത്തിന് സാധിക്കണം. കേന്ദ്ര ക്വോട്ട കൂടി കിട്ടിയാൽ ഈ പ്രശ്നത്തിന് പരിഹാരമാകും.