ജയസൂര്യയും മഞ്ജുവാര്യരും ഒരുമിക്കുന്ന ‘മേരി ആവാസ് സുനോ’ മെയ് 13ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ടീസർ പുറത്തുവന്നു .ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ജയസൂര്യയെ നായകനാക്കി ജി. പ്രജേഷ് സെൻചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്.
മേരി ആവാസ് സുനോയിൽ റേഡിയോ ജോക്കിയായിട്ടാണ് ജയസൂര്യ എത്തുന്നത് . ഡോക്ടറാണ് മഞ്ജുവാര്യരുടെ കഥാപാത്രം. മറ്റൊരു നായികയായി ശിവദയുമുണ്ട്.എം.ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.അഞ്ച് ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്.തിരക്കഥയൊരുക്കിയിരിക്കുന്നതും പ്രജേഷ് ആണ്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് ചിത്രത്തിന്റെ നിർമാണം. രജപുത്ര റിലീസ് ആണ് വിതരണം.ബി.കെ. ഹരിനാരായണന്റേതാണ് വരികൾ. കൃഷ്ണചന്ദ്രൻ,ഹരിചരൺ, ആൻ ആമി, സന്തോഷ് കേശവ്, ജിതിൻരാജ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
ജോണി ആന്റണി,ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന,ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ , മാസ്റ്റർ അർചിത് അഭിലാഷ്, ആർദ്ര അഭിലാഷ് എന്നിവരും അഭിനയിച്ചിരിക്കുന്നു.പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്.
Comments